എന്നെ പറ്റി

Sunday, July 01, 2018

ദേവസ്പര്‍ശമേറ്റ ദേവ്കുണ്ഡ്...

                  പശ്ചിമഘട്ട മലനിരകള്‍ക്ക് മണ്‍സൂണ്‍ മഴക്കാലം പകര്‍ന്നു നല്‍കുന്ന സ്വര്‍ഗീയ ദൃശ്യാനുഭൂതി ആരെയും വിസ്മയിപ്പിക്കാന്‍ പോന്നതാണ്. കേരളത്തിലും കര്‍ണ്ണാടകത്തിലും മാത്രമല്ല, കൊങ്കണ്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന മാറാട്ട ഭൂമിയിലും നൂറുകണക്കിന് ജലധാരകള്‍ മണ്‍സൂണ്‍ മഴ രൂപപ്പെടുത്താറുണ്ട്. 

                   മഹാരാഷ്ട്രയിലെ റായ്ഗട് ജില്ലയില്‍ കുന്തലിക നദിയുടെ ഉദ്ഭവഭാഗത്ത് ഉള്ള പ്രശസ്തമായ വെള്ളച്ചാട്ടമാണ് ദേവ്കുണ്ഡ്. മറക്കാനാകാത്ത ദൃശ്യാനുഭവം ഓരോ സഞ്ചാരിയുടെ മനസ്സിലും എഴുതിച്ചേര്‍ക്കും ഇവിടേക്കുള്ള യാത്ര. ദേവ്കുണ്ഡിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ആദ്യം തന്നെ ശ്രദ്ധയാകര്‍ഷിച്ചത് 'The virgin place with clear water' എന്ന വാക്യം ആണ്. 

                 കഴിഞ്ഞ വര്‍ഷം മനസ്സില്‍ ഉറപ്പിച്ചതാണ് ദേവ്കുണ്ഡ് ട്രെക്കിംഗ്. എന്നാല്‍ ഞാന്‍ പോകാന്‍ ഉദ്ദേശിച്ച സമയത്ത് ചിലരുടെ അപകടമരണം അവിടെ സംഭവിച്ചതിനാല്‍ യാത്രാനിരോധനം ഉണ്ടായിരുന്നു . അത് ഒക്ടോബര്‍ മാസം വരെ തുടര്‍ന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
        
                       ഈ വര്‍ഷത്തെ കാലവര്‍ഷാരംഭത്തില്‍ ഭൂമി പച്ചപ്പട്ടണിഞ്ഞു സുന്ദരിയായി കഴിഞ്ഞിരിക്കുന്നു. പിന്നെയെന്താലോചിക്കാന്‍... ജൂലൈ 1 ഞായറാഴ്ച രാവിലെ ആറരക്കു തന്നെ പൂനെ നിന്നും ഞാനും ഭാര്യയും ബൈക്കില്‍ യാത്ര തുടങ്ങി. എന്നത്തേയും പോലെ ഗൂഗിള്‍മാപ്പ് തന്നെ വഴികാട്ടി. നേരം പുലര്‍ന്നു വരുന്നതല്ലേ ഉള്ളൂ, നഗരത്തില്‍ തിരക്ക് നന്നേ കുറവ്. എഴുമണി ആയപ്പോഴേക്കും നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പരിസരത്തോട് കൂടി നഗരത്തോട് വിട പറഞ്ഞു യാത്ര തുടര്‍ന്നു. പൌട്, മുല്ഷി സ്ഥലങ്ങളെ അടയാളപെടുത്തി കൊണ്ടുള്ള സൂചനാബോര്‍ഡുകള്‍ ദൃശ്യമായതോടെ നാവിഗേഷന്‍ ഓഫ്‌ ചെയ്തു. ഇനി അങ്ങോട്ട്‌ ഉള്ള പ്രധാന സ്ഥലങ്ങളെ മനസ്സില്‍ പലയാവര്‍ത്തി ഉറപ്പിച്ചു വച്ചിരുന്നു ഞാന്‍. മനോഹരമായ നെല്‍പ്പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള സഞ്ചാരം... ദൂരത്തു പ്രഭാതസൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങി നില്‍ക്കുന മലനിരകള്‍. ഭൂഗാവ്- പിരന്‍ഗുഡ്- പൌട് വഴി മുല്ഷി ഡാം പരിസരത്തേക്കു എളുപ്പം തന്നെ എത്തിച്ചേര്‍ന്നു. മഴക്കാലം ആയി വരുന്നതല്ലേ ഉള്ളൂ.. റിസര്‍വോയറില്‍ ജലനിരപ്പ് തീരെ കുറവ്. മുതലകളുടെ ആക്രമണം സൂക്ഷിക്കുക എന്ന് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പലിടത്തും കണ്ടു. 
അധികം നേരം അവിടെ സമയം ചിലവഴിച്ചില്ല... ലക്ഷ്യസ്ഥാനം വേറെയാണല്ലോ... 
              
                   മനോഹരമായ താമ്ഹിനിഘട്ട് വഴിയാണ് ഇനി യാത്ര. റോഡരികില്‍ ഒട്ടനേകം കൊച്ചുജലധാരകള്‍... 
താംമ്ഹിനി ഘട്ടില്‍ കണ്ട ജലധാര 
വിജനമായ റോഡിനു ക്ലാസിക് ലുക്ക്‌ സമ്മാനിച്ചു കൊണ്ട് മഹാരാഷ്ട്ര റോഡ്‌ കോര്‍പറെഷന്‍റെ പഴഞ്ചന്‍ ബസ്സുകള്‍ ഇടയ്ക്കു ചുരം കടന്നു വരുന്നു. കോട ഉണ്ടായിരുന്നതുകൊണ്ട് തന്നെ വിദൂരദൃശ്യഭംഗി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. താമ്ഹിനിഘട്ട് കഴിഞ്ഞു എത്തിയത് വര്‍ച്ചിവാടി എന്ന സ്ഥലത്തേക്കാണ്‌. ദേവ്കുണ്ഡ് എന്ന് ചോദിക്കുമ്പോള്‍ തന്നെ ഭീറഗാവ് എന്നും പറഞ്ഞു വഴി കാണിച്ചു തന്നു വൃദ്ധനായ ഒരു ഗ്രാമീണന്‍. 

                          കുറച്ചു കൂടി സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ പാട്നുസ് എന്ന പ്രദേശം എത്തി. ചിലര്‍ റോഡില്‍ നില്‍ക്കുന്നു. 10 രൂപയുടെ ടിക്കറ്റ് എടുക്കണം ഇനി മുന്നോട്ടു പോകാന്‍ പോലും. ദേവ്കുണ്ഡ് സന്ദര്‍ശിക്കുന്ന യാത്രികരെ മാത്രം ഉദ്ദേശിച്ചു അവിടുത്തെ ഗ്രാമപഞ്ചായത്ത് നിയമപ്രകാരം ഏര്‍പ്പെടുത്തിയത് ആണ് ഈ പത്തുരൂപ പിരിവ്.  ഒരു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചു കാണും... ഭീരഗാവ് എത്തിയിരിക്കുന്നു. ഒരു ഡാം, അതിനോട് ചേര്‍ന്ന ചില ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍, പാര്‍ക്കിംഗ്, എടിഎം പിന്നൊരു പെട്രോള്‍ പമ്പും ഇതാണു ആ ഗ്രാമം... റോഡ്‌ അവസാനിച്ചിരിക്കുന്നു. ഹോട്ടല്‍ പരിസരത്ത് ഗാര്‍ഡ് ആയി ഇരുന്ന ഒരു കറുത്ത കുള്ളന്‍ സര്‍ദാര്‍ജി ടുവീലര്‍ പാര്‍ക്കിംഗ് ചൂണ്ടിക്കാണിച്ചു തന്നു.  അദ്ദേഹത്തെ സന്തോഷിപ്പിക്കാന്‍ പഞാബി ഭാഷയില്‍ 'ധാന്‍ബാദ് പാജി' എന്നു നന്ദിയും പറഞ്ഞു ഞാന്‍ പാര്‍ക്കിങ്ങ് ലക്ഷ്യമാക്കി വണ്ടി തിരിച്ചു. 

                      പാര്‍ക്കിങ്ങില്‍ വലിയ തിരക്കില്ല. സമയം ഒന്‍പതര ആകുന്നതെ ഉള്ളൂ... 30 രൂപയാണ് ബൈക്കിനു പാര്‍ക്കിംഗ് ചാര്‍ജ്ജ്. അവിടെ ഉണ്ടായിരുന്ന തട്ടുകടയില്‍ നിന്നും മറാട്ടികളുടെ പ്രിയ വിഭവം ആയ 'പോഹ' (നമ്മുടെ അവല്‍ ഉപ്മാവ്) യും ചായയും കഴിച്ചു ട്രെക്കിംഗ് പ്രവേശനസ്ഥലത്തേക്ക് തിരിച്ചു. ഒരാള്‍ പോകുന്ന ആളുകളുടെ വ്യക്തിവിവരം ശേഖരിക്കുന്നു. സ്ത്രീകള്‍ കൂടെയുള്ളവരോട് ഐഡന്റിറ്റി പ്രൂഫ്‌ ചോദിക്കുന്നുമുണ്ട്. ട്രെക്കിംഗ് വഴി ഉണ്ടാകുന്ന അപകടങ്ങള്‍ക്കു വേറെ ആരും ഉത്തരവാദി ആയിരിക്കില്ല എന്നും പറഞ്ഞു ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു അവിടെ. പണ്ടു പഠിച്ച ഹിന്ദി ടീച്ചര്‍മാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാനും എഴുതി മുഴുവന്‍ മനസ്സിലാകാന്‍ സാധിക്കാത്ത മറാട്ടി ഭാഷയില്‍ ഒരു സ്റ്റേറ്റ്മെന്‍റ്. ഗൈഡ് സൗകര്യം ലഭ്യമാണ്, ഗ്രൂപ്പ് ആയി പോകുന്നവര്‍ക്ക് 150 രൂപ/ഹെഡ് നിരക്കിലും അല്ലാത്തവര്‍ക്ക് 1000 രൂപ നിരക്കിലും. എന്തായാലും ഗൈഡ് വേണ്ടെന്നു വച്ചു.  
ആയിരക്കണക്കിന് യാത്രികരുടെ കാല്പാടുകള്‍ പതിഞ്ഞ ഇടുങ്ങിയ വഴിത്താരയിലൂടെ ഞങ്ങളും യാത്ര തുടങ്ങി. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ കണ്ടു പരിചയം ഉള്ള സസ്യലതാതികളാല്‍ സമ്പന്നമായ പുഴയോരം.. ഇടയ്ക്കു ചില കൊച്ചു കൊച്ചു ജലധാരകള്‍. രാത്രി പെയ്ത മഴയില്‍ മണ്ണ് നനഞ്ഞിരുന്നതിനാല്‍ നടത്തം അത്ര എളുപ്പം ആയിരുന്നില്ല. എന്നിരുന്നാലും ആരംഭശൂരത്വം കാരണം അതൊന്നും ഒരു പ്രശ്നമേ ആയിരുന്നില്ല. 
                     





                         പുഴയോരം ചേര്‍ന്ന ഒരു സമതലഭൂമി. നന്നേ തെളിഞ്ഞ കാലാവസ്ഥ.. ഇടയില്‍ ചെറിയ കൂരയില്‍ പണിത ചായക്കടകള്‍ മാത്രമായിരുന്നു മനുഷ്യനിര്‍മ്മിതമായി ഉണ്ടായിരുന്നത്. യാത്ര വളരെ എളുപ്പമേറിയതായി തോന്നി...  എന്നാല്‍ ഒരു വലിയ നീര്‍ച്ചാലോടു കൂടി ആ ചിന്തക്ക് ശമനം വന്നു. അരക്കൊപ്പം വെള്ളം കുതിച്ചൊഴുകുന്ന ഒരു കൊച്ചരുവി.. ചെങ്കുത്തായ പാറയിടുക്കില്‍ വളരെ ശക്തിയില്‍ ആണ് ജലം പ്രവഹിക്കുന്നത്... അതിനു കുറുകെ മരക്കമ്പുകള്‍ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു കൊച്ചുതൂക്കുപാലം. ഒരാള്‍ 20 രൂപ നിരക്കില്‍ പണം ഈടാക്കുന്നു പാലം കടക്കാന്‍.. അതും ഒരു വരുമാനമുള്ള തൊഴില്‍ !!!! 
         



                         പോകുന്ന സഞ്ചാരികളില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ആ പാലം വഴി പോകുന്നുള്ളൂ... മിക്കവരും ട്രെക്കിംഗ് ആസ്വദിക്കാന്‍ എത്തിയവര്‍ ആയതുകൊണ്ട് തന്നെ ഒരല്‍പ്പം സാഹസികതയ്ക്കു വേണ്ടി അരയോളം വെള്ളത്തില്‍ പാറയിടുക്കിലൂടെ നടന്നു പോകുന്നു. ഞങ്ങളും പാലം വേണ്ടെന്നു വച്ചു.... 

    ഭൂപ്രകൃതി ആകെ മാറിയിരിക്കുന്നു. സമതലപ്രദേശങ്ങള്‍ക്ക് വിട. ചെങ്കുത്തായ വഴി. പാറയില്‍ കാലൊന്നു തെന്നിയാല്‍ നേരെ താഴേക്കു.. സമയം 11 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ വളരെ ആയാസപ്പെട്ടു കയറുമ്പോള്‍ കൂട്ടം കൂട്ടമായി ചിലര്‍ തിരിച്ചുവരുന്നുണ്ടായിരുന്നു. ആഗ്രഹിച്ച കാഴ്ച്ച കണ്‍കുളിര്‍ക്കെ കണ്ടതിന്‍റെ സന്തോഷം അവരുടെ കണ്ണുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പിന്നെയും ഏകദേശം മുക്കാല്‍ മണിക്കൂര്‍ നടന്നു കാണും, പ്രകൃതി പിന്നെയും മാറിയിരിക്കുന്നു. ഇടതൂര്‍ന്നു വളരുന്ന കൂറ്റന്‍ മരങ്ങളും വള്ളിപ്പടര്‍പ്പുകളും... പലിടത്തും വെയില്‍വെളിച്ചം പോലും കടന്നു ചെല്ലാത്ത ഇരുട്ട്... ചെളി നിറഞ്ഞ കാനന പാതയില്‍ കാല്‍ പൂഴ്ന്നു പോകാതിരിക്കാന്‍ കരിങ്കല്‍ കഷണങ്ങള്‍ പാകിയിരിക്കുന്നു ചിലയിടങ്ങളില്‍. 



                       വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍ കാതില്‍ പരന്നപ്പോള്‍ അറിയാതെ ഞങ്ങളുടെ കാലുകള്‍ക്ക് വേഗത കൂടി. വെള്ളച്ചാട്ടത്തെ പുണര്‍ന്നു നില്‍ക്കുന്ന ആളുകളുടെ  ഹര്‍ഷാരവം കൂറ്റന്‍ പാറകളില്‍ തട്ടി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. 
അതെ ഞങ്ങള്‍ ദേവ്കുണ്ട് വെള്ളച്ചാട്ടത്തില്‍ എത്തിയിരിക്കുന്നു... ഒട്ടനേകം മീറ്റര്‍ അകലത്തേക്ക് വരെ ചാറ്റല്‍ മഴയായി ദേവ്കുണ്ട് യാത്രികരെ മാടിവിളിക്കുന്നു... 



കുറച്ചധികം നേരം ആ ദൈവീക ഭൂമിയുടെ ഭംഗി ആസ്വദിച്ചു മടക്ക യാത്ര... 

                   മനുഷ്യസ്പര്‍ശം അധികം ഏല്‍ക്കാത്ത ചരിത്രത്തില്‍ ആരും അടയാളപ്പെടുതാത്ത  ഓരോ പ്രദേശത്തേക്കും ഉള്ള യാത്ര എന്നില്‍ സമ്മാനിക്കുന്ന മനസംതൃപ്തി അനിര്‍വചനീയമാണ്...



    ദേവ്കുണ്ട് യാത്രയെ കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.devkundwaterfall.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പാര്‍ക്കിംഗ് സ്ഥലത്തെ ഹോട്ടലില്‍ 7378737819 അല്ലെങ്കില്‍ 8793811870 നമ്പരുകളില്‍ വിളിക്കാം. 

Monday, July 31, 2017

മാഥേരാന്‍ (Matheran, माथेरान) - ഫോറസ്റ്റ് ഓണ്‍ ദി ഫോര്‍ഹെഡ് ഓഫ് മൗണ്ടയ്ൻസ് (മലമുകളിലെ വനങ്ങള്‍)

         വേഷത്തിലും ഭാഷയിലും രൂപത്തിലും സംസ്ക്കാരത്തിലും വളരെ വ്യത്യസ്തതകള്‍ വച്ച് പുലര്‍ത്തുന്ന ഒരുപാട് പ്രദേശങ്ങളുടെ കൂടിച്ചേരലുകള്‍ ആണല്ലോ നമ്മുടെ മഹാരാജ്യം. എന്നാല്‍ ഇതിലൊക്കെ അധീതമായി ഭൂപ്രകൃതിയിലെ വൈവിധ്യം ആണ് ഒരു സഞ്ചാരി എന്ന രീതിയില്‍ എന്നെ എപ്പോഴും അദ്ഭുതപ്പെടുത്താറ്. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൂറ്റന്‍മലനിരകളും പൈന്‍ മരക്കാടുകളും, ഉത്തരമധ്യേന്ത്യയിലെ നോക്കെത്താദൂരത്തു പരന്നുകിടക്കുന്ന കൃഷിയിടങ്ങളും, രാജസ്ഥാന്‍ മരുഭൂമിയും, പച്ചപുതച്ചു നില്‍ക്കുന്ന തെക്കേപടിഞ്ഞാറന്‍ സഹ്യാദ്രി മലനിരകളും, ആയിരക്കണക്കിനു കിലോമീറ്റര്‍ സമുദ്രതീരവും, പവിഴപ്പുറ്റുകള്‍ നിറഞ്ഞ ലക്ഷദ്വീപ് സമൂഹവും, നീലക്കടലില്‍ വിസ്മയം തീര്‍ക്കുന്ന ആന്ടമാന്‍ നിക്കോബാര്‍ ദ്വീപ്‌ സമൂഹങ്ങളും അങ്ങനെ വാക്കുകള്‍ക്കതീതമായ എന്തെല്ലാം വ്യത്യസ്തതകള്‍ ആണ് നമ്മുടെ രാജ്യത്തെ ലോകസഞ്ചാരികള്‍ക്ക് മുന്നില്‍ ഏറ്റവും മനോഹരമായ വിനോദോദ്ധിഷ്‌ടസ്ഥാനം ആക്കി മാറ്റുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്തിന്‍റെ സൗന്ദര്യം ആവോളം നുകരുന്നതില്‍ നാം പലപ്പോഴും വിദേശികള്‍ക്ക് മുന്നില്‍ പരാജിതരാകാറുണ്ട്..... വ്യത്യസ്തതകള്‍ തേടിയുള്ള യാത്രകള്‍ ആവണം അവരെ നൂറ്റാണ്ടുകള്‍ മുന്പ് തന്നെ പല മലമുകളിലും എത്തിച്ചിരിക്കുക.
   പശ്ചിമഘട്ടത്തിലെയും ഹിമാലയന്‍മലനിരകളിലെയും ആരും എത്തിപ്പെടാതിരുന്ന മിക്ക പ്രദേശങ്ങളും ലോകത്തിനു പരിചയപ്പെടുത്തിയത് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനു ശേഷം മാത്രമാണ്. അത്തരത്തില്‍ 1850ല്‍ അന്നത്തെ താനെ കളക്ടര്‍ ആയിരുന്ന ഹുഗ് പോളിന്‍സ് മാല്ലെറ്റ് ലോകത്തിനു പരിചയപ്പെടുത്തിയ ഒരു വനമേഖല ആണ് മാഥേരാന്‍. അന്നത്തെ ബോംബെ ഗവര്‍ണര്‍ ആയിരുന്ന ലോര്‍ഡ്‌ എല്ഫിന്‍സ്ടോന്‍ മാഥേരാനെ ഒരു വേനല്‍ക്കാലവിനോദകേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു. 1907 ആയപ്പോഴേക്കും നീരാവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടിസര്‍വീസ് കൂടി ആരംഭിച്ചു അങ്ങോട്ടേക്ക്. അതോടെ മാഥേരാന്‍ കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചു. 2016 വരെ ആ തീവണ്ടി സര്‍വ്വീസ് പ്രവര്‍ത്തിക്കുകയുണ്ടായി.
          സഹ്യാദ്രി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 2630 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാഥേരാന്‍ കാലികപ്രസക്തി ആര്‍ജ്ജിക്കുന്നത് വേറൊരു പ്രത്യേകത കൊണ്ടാണ്. മോട്ടോര്‍ വാഹനങ്ങള്‍ അനുവദനീയം അല്ലാത്ത ഏഷ്യയിലെ തന്നെ ഒരേയൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്നീ പ്രദേശം.





               മാഥേരാന്‍ യാത്ര മനസ്സില്‍ കാണാന്‍ തുടങ്ങിയിട്ട് കുറെ നാളായി. എന്നാല്‍ സഹ്യാദ്രി മലമുകളില്‍ മഴ ആസ്വദിച്ചൊരു ട്രെക്കിംഗ് അതായിരുന്നു മനസ്സില്‍. അതിനു മണ്‍സൂണ്‍ മഴയുടെ വരവിനായി കാത്തിരിക്കേണ്ടി വന്നു. ഇക്കഴിഞ്ഞ ജൂലായ് അവസാനവാരം ഒരു ശനിയാഴ്ച പുലര്‍ച്ചെ തന്നെ ഞാനും ഭാര്യയും യാത്ര തിരിച്ചു. പൂനെ നിന്നും നേരല്‍ വരെ ട്രെയിനില്‍.. ഏകദേശം മൂന്നുമണിക്കൂര്‍ എടുത്തുകാണും. (പൂനെ-കല്യാണ്‍ പാതയിലെ ഒരു ചെറിയ സ്റ്റേഷന്‍ ആണ് നേരല്‍. നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് കല്യാണ്‍ വന്നിട്ട് കര്‍ജട്ട് റൂട്ടില്‍ ഉള്ള മുംബൈ ലോക്കല്‍ട്രെയിനില്‍ എളുപ്പം നേരല്‍ എത്തിച്ചേരാം.)
നേരല്‍ റെയില്‍വേ സ്റ്റേഷന്‍റെ പരിസരം
              പത്തുമണി ആയപ്പോള്‍ ഞങ്ങള്‍ നേരല്‍ എത്തി. മാഥേരാന്‍ ഹില്‍ റെയില്‍വേയിലേക്ക് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡും 2016 വരെ സര്‍വീസ് നടത്തിയ ഒരു ട്രെയിനും ആണ് അവിടെ ഞങ്ങളെ വരവേറ്റത്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി. ടാക്സിക്കാരുടെ ബഹളം. അവിടെ എത്തിച്ചേരുന്ന യാത്രികരില്‍ തൊണ്ണൂറുശതമാനം പേരും മാഥേരാന്‍ കാണാന്‍ വരുന്നവര്‍ തന്നെ. അടുത്തുള്ള ഒരു കടയില്‍ ചെന്ന് ബസ്‌ സമയം ചോദിച്ചു. രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മാത്രമേ മാഥേരാന്‍ ബസ്‌ കിട്ടുകയുള്ളൂ. ഷെയര്‍ ടാക്സി തന്നെ രക്ഷ. ഒരാള്‍ക്ക്‌ 80 രൂപ നിരക്കില്‍ അര മണിക്കൂര്‍ യാത്ര. വഴിയില്‍ കുറെ അധികം വെള്ളച്ചാട്ടങ്ങള്‍... നാരോഗേജു ട്രെയിന്‍ പാത രണ്ടു മൂന്നു തവണ റോഡിനെ മുറിച്ചു കടന്നു പോകുന്നുണ്ടായിരുന്നു. ദസ്തുരി പാര്‍ക്കിംഗ് ആണ് വാഹനങ്ങള്‍ അനുവദനീയം ആയ അവസാന സ്ഥലം. അവിടെ നിന്നും മാഥേരാന്‍ വരെ നടന്നോ കുതിരപ്പുറത്തോ കാലാള്‍റിക്ഷയിലോ പോകാം. 50രൂപ കൊടുത്തു ടിക്കറ്റ്‌ എടുത്ത് കളിമണ്‍പാതയിലേക്ക് പ്രവേശിച്ചു. കുതിരകളുമായി ഒരുപാട് പേര്‍ ചുറ്റുംകൂടി. എന്നാല്‍ അവരെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് നടന്നു. വായിച്ചും കേട്ടും മാത്രം പരിചയമുള്ള ഒരു ലോകത്ത് എത്തിയ പോലെ.. വാഹനങ്ങള്‍ ഒരിക്കലും എത്തപ്പെടാത്ത ചെങ്കല്‍പ്പാതകള്‍ ! പത്തൊമ്പതാം നൂറ്റാണ്ടിലോ മറ്റോ എത്തപ്പെട്ട പ്രതീതി സൃഷ്ടിക്കുന്ന ഭൂപ്രകൃതി. 
              കുറച്ചു ദൂരം നടന്നപ്പോള്‍ മാഥേരാനിലേക്ക് സ്വാഗതം ആശംസിക്കുന്ന കമാനകവാടം. അടുത്ത് തന്നെ മോടിയേറിയ ഒരു റെയില്‍വേ സ്റ്റേഷന്‍. പേര് അമന്‍ ലോഡ്ജ്. അടുത്ത കാലത്ത് എപ്പോഴോ പുതുക്കിപ്പണിതതാണ്.
മാഥേരാനിലേക്ക് സ്വാഗതം... പുറകില്‍ അമന്‍ ലോഡ്ജ് റെയില്‍വേ സ്റ്റേഷന്‍ 
ഇവിടെ വച്ച് രണ്ടു വഴി തിരഞ്ഞെടുക്കാം തുടര്‍ന്നുള്ള യാത്രക്ക്. ട്രെയിന്‍ പാത വഴിയും കുതിരകള്‍ സഞ്ചരിക്കുന്ന കളിമണ്‍പാത വഴിയും പ്രധാന മാര്‍ക്കെറ്റില്‍ എത്തിച്ചേരാം. ഞങ്ങള്‍ റെയില്‍പ്പാത വഴി പോകാന്‍ തീരുമാനിച്ചു. വീക്ക്‌ഏന്‍ഡ് ആയിരുന്നതിനാല്‍ മുംബൈ, പൂനെ നഗരങ്ങളില്‍ നിന്നുള്ള ഒട്ടനേകം യാത്രക്കാര്‍ കൂടെയുണ്ട്. നിര്‍ത്താതെ പെയ്ത മഴ തുടക്കം തന്നെ മനോഹരമാക്കി. നാല്‍പ്പതുമിനുട്ടോളം നടന്നു പ്രധാന മാര്‍ക്കെറ്റില്‍ എത്തിച്ചേരാന്‍. ഒട്ടനേകം ഹോട്ടലുകളും കച്ചവടസ്ഥാപനങ്ങളും... ഒരു ചായ ഒക്കെ കുടിച്ചു അടുത്ത് കണ്ട ഒരു ഹോട്ടലില്‍ റൂം തരപ്പെടുത്തി. സാധനങ്ങള്‍ തലച്ചുമടായും കുതിരപ്പുറത്തായും കൊണ്ടുവരേണ്ടത് കൊണ്ടാവാം എല്ലാറ്റിനും വലിയ വിലയാണിവിടെ. റെയിന്‍കോട്ടും ക്യാമറയും അത്യാവശ്യസാധനങ്ങളും മാത്രം കയ്യില്‍ കരുതി. വലിയ ബോര്‍ഡുകളില്‍ മാഥേരാന്‍ മാപ്പ് പലിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതിന്റെ ഫോട്ടോ ആദ്യം ക്യാമറയില്‍ ആക്കി. ഹോട്ടല്‍ റൂമില്‍ വച്ച് തന്നെ ഓഫ്‌ലൈന്‍ മാപ്പ് ഗൂഗിളില്‍ ഡൌണ്‍ലോഡ് ചെയ്തു വച്ചിരുന്നു. 
മാഥേരാന്‍ ഹില്‍ റെയില്‍ - ഒരു ഫയല്‍ ചിത്രം (കടപ്പാട് : ഗൂഗിള്‍)
മാഥേരാന്‍  സ്റ്റേഷനില്‍ കണ്ട ഒരു നീരാവി എഞ്ചിന്‍- 1912 മുതല്‍ 77 വര്ഷം ഉപയോഗിച്ചത് 
ഞങ്ങള്‍ മാഥേരാന്‍ സ്റ്റേഷനില്‍ 
മാഥേരാന്‍  മാര്‍ക്കെട്ടിനു 1919 ല്‍ തീര്‍ത്ത കവാടം 
              മാര്‍ക്കെറ്റ് വഴി യാത്ര തുടങ്ങി. ആദ്യം സ്വാഗതമേകിയത് മാധവ്ജി പോയിന്റ്‌. അടുത്ത് തന്നെ ഒരു പാര്‍ക്കും. വിദൂരദൃശ്യങ്ങള്‍ കോടമഞ്ഞില്‍ മൂടപ്പെട്ടിരിക്കുന്നു. കുറച്ചു സമയം അവിടെ ചിലവഴിച്ചു യാത്ര തുടര്‍ന്നു. ചെങ്കല്‍പ്പാതകള്‍ പലിടത്തും വേര്‍പിരിയുന്നു. ഡൌണ്‍ലോഡ് ചെയ്തു വച്ച മാപ്പ് തന്നെ ആശ്രയം. അടുത്ത ലക്‌ഷ്യം അലക്സാണ്ടര്‍ പോയിന്റ്‌. ഇവിടുത്തെ മിക്ക പ്രധാന വ്യൂപോയിന്‍ടുകളും തമ്മില്‍ രണ്ടും മൂന്നും കിലോമീറ്റര്‍ ദൂരം ഉണ്ട്. നല്ല മഴ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ക്ഷീണം ഒട്ടും അനുഭവപ്പെട്ടില്ല. നിമിഷനേരം കൊണ്ട് മാറിവരുന്ന കോടയും വെയിലും മഴയും അവിസ്മരണീയമായ യാത്രാനുഭൂതി സമ്മാനിക്കുന്നത് ആയിരുന്നു. വഴിയില്‍ പ്രൌഢഗംഭീരമായ ഒട്ടനേകം കെട്ടിടങ്ങള്‍ കണ്ടു. മിക്കവയും പൂട്ടിക്കിടക്കുന്നു. ആങ്ങ്ളോഇന്ത്യന്‍ വംശീയരുടെയും പാര്സികളുടെയും ഉടമസ്ഥതയില്‍ ഉള്ളവയാണ് മിക്ക കെട്ടിടങ്ങളും. അലക്സാണ്ടര്‍ പോയിന്ടില്‍ എത്തി. മനോഹരമായ താഴ്വാരം ദൃശ്യമാകുന്നു. നല്ല കാറ്റും ഇടക്ക് പെയ്യുന്ന ചാറ്റല്‍ മഴയും. മേഘങ്ങള്‍ പലപ്പോഴും ഞങ്ങള്‍ നില്‍ക്കുന്നതിനു താഴെ കൂടി ആയിരുന്നു സഞ്ചരിക്കുന്നത്. മലെഞ്ചെരിവുകള്‍ക്ക് മനോഹാരിത ഏകുന്ന ഒട്ടനേകം കൊച്ചുജലധാരകള്‍.
         
കോടമഞ്ഞിന്‍ പുതപ്പിട്ട വനഭൂമി 
യാത്ര തുടര്‍ന്നു. വഴിയില്‍ പാര്സികളുടെയും ഹിന്ദുക്കളുടെയും ശ്മശാനഭൂമി കൂടി കണ്ടു. ഇനി ചൌക്ക് പൊയന്റിലേക്ക്. നയനമനോഹരമായ താഴ്വാരഭൂമിയുടെ കണ്ടാലും കണ്ടാലും മതിവരാത്ത മനോഹരദൃശ്യം.
ചൌക്ക് പോയന്റില്‍ നിന്നുള്ള ദൃശ്യം
എല്ലാ വ്യൂപോയന്റുകളിലും ചെറിയകടകള്‍ കാണാം. ചായയും കാപ്പിയും മറാട്ടിവിഭവങ്ങളും ലഭ്യം.
             
മണ്‍സൂണ്‍ മഴയില്‍ വിരുന്നെത്തുന്നവര്‍ 
അടുത്ത ലക്‌ഷ്യസ്ഥാനം വണ്‍ട്രീ ഹില്‍. രണ്ടു കിലോമീറ്റര്‍ നടന്നു കാണും. പച്ചപ്പുല്‍നിറഞ്ഞ ഒരു കൊച്ചുമല. മുകളില്‍ സ്ഥലത്തിന്റെ പേര് സൂചിപ്പിക്കും പോലെ ഒരു കൊച്ചുമരം മാത്രം!
വണ്‍ ട്രീ ഹില്‍ 
ദൂരത്തു മോര്‍ബെ ഡാമും ഇര്‍ഷാല്‍ഘട് മലയും മനോഹരമായ പാശ്ചാത്തലഭംഗി സമ്മാനിക്കുന്നു. യാത്ര അക്ഷീണം തുടരുന്നു. ഇനി ലക്‌ഷ്യം ലോര്‍ഡ്‌ പോയിന്റ്‌. വഴിയില്‍ വലതു വശത്തേക്ക് ഒരു ബോര്‍ഡ്‌ കണ്ടു. ഒളിമ്പിയ ഗ്രൌണ്ട്. മാഥേരാനിലെ പ്രധാന കളിസ്ഥലം. അത്യാവശ്യത്തിനു ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ഇടം കൂടിയാണിത്. എന്തായാലും സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവിടേക്ക് പോയില്ല. 
           
വഴിയിലെ ഒരു ചായക്കടയില്‍
കുറച്ചു കൂടി നടന്നു. വഴിയില്‍ ഒരു വെള്ളച്ചാട്ടം താഴേക്കു കുതിക്കുന്നു. അതിനോട് ചേര്‍ന്നാണ് ഹൈക്കിങ്ങും റോക്ക്ക്ലൈമ്പിങ്ങും നടത്തുന്നവര്‍ക്ക് പ്രിയപ്പെട്ട ശിവാജിസ് ലാഡര്‍. മഴക്കാലത്ത്‌ അതുവഴി സഞ്ചാരം സാധ്യമല്ല. പെട്ടെന്ന് തന്നെ ഞങ്ങള്‍ ലോര്‍ഡ്‌ പൊയന്റില്‍ എത്തി. കുറച്ചു മാറി ഒരു വലിയ വെള്ളച്ചാട്ടം ദൃശ്യമാകുന്നു. അടുത്ത് തന്നെ മാഥേരാനിലെ പ്രധാന ജലസംഭരണി ഷാര്‍ലോട്ട് തടാകവും ഡാമും.
ഷാര്‍ലോട്ട് തടാകം 
ഷാര്‍ലോട്ട് തടാകത്തില്‍ ഉള്ള കൊച്ചുഡാം 
ഡാം മുറിച്ചു കടന്നു. മറുഭാഗത്ത്‌ കുറേപേര്‍ കുതിരയുമായി കാത്തുനില്‍ക്കുന്നു. സമയം വൈകുന്നു.. ഞങ്ങള്‍ ആദ്യ ദിവസത്തെ സഞ്ചാരം അവസാനിപ്പിച്ചു മാര്‍ക്കറ്റ് ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു...
             
മഴക്കാടുകള്‍

മഴയില്‍ കുതിര്‍ന്നു...
അടുത്ത ദിവസം ഒരു ഒന്‍പതു മണിക്ക് യാത്ര തുടങ്ങി. രാവിലെ വളരെ വൈകി മാത്രമേ കടകള്‍ തുറക്കുന്നുള്ളൂ.. മാര്‍ക്കെറ്റില്‍ നിന്ന് തന്നെ മറാട്ടി രുചിയുള്ള പ്രഭാതഭക്ഷണം കഴിച്ചു. ആദ്യലക്‌ഷ്യം ഇക്കോ പോയിന്റ്‌. നല്ല ജനത്തിരക്ക്. മുന്നില്‍ പ്രകൃതിദത്ത പുല്‍ത്തകിടിയാല്‍ അലംകൃതമായ ലൂയിസ പോയിന്റ്‌. ഇടതു വശത്ത് അങ്ങുദൂരെ ഷാര്‍ലോട്ട് തടാകത്തില്‍ നിന്നും ഒഴുകി വരുന്ന കൂറ്റന്‍ വെള്ളച്ചാട്ടം. തലേദിവസം ലോര്‍ഡ്‌ പൊയന്റില്‍ നിന്നും ദൃശ്യമായാത് ഇതേ ജലപ്രവാഹം തന്നെ ആയിരുന്നു. അടുത്ത് തന്നെ എട്വാര്‍ഡ്‌ പോയന്റും കിംഗ്‌ ജോര്‍ജ്ജ് പോയന്റും. രണ്ടും ഇക്കോ പൊയന്റിനേക്കാള്‍ മികച്ച കാഴ്ച്ചഭംഗി സമ്മാനിക്കുന്നതു ആയിരുന്നു എന്ന് വേണം പറയാന്‍.
എട്വാര്‍ഡ്‌ പോയിന്റ്‌ 
 
കിംഗ്‌ ജോര്‍ജ്ജ് പോയിന്റില്‍ നിന്നുള്ള ദൃശ്യം
അടുത്ത് തന്നെ ആയി ലാന്‍ഡ്‌സ്കേപ്പ് പോയന്റും ഹണിമൂണ്‍ പോയന്റും. പറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഇല്ല. നടത്തം തുടര്‍ന്നു. ഇനി ലക്‌ഷ്യം ലൂയിസ പോയിന്റ്‌ തന്നെ. 
ലാന്‍ഡ്‌സ്കേപ്പ് പോയിന്റ്‌
       കുറച്ചധികം ദൂരം നടക്കേണ്ടി വന്നു. ഇടയില്‍ ദൂരം ദൂരമായി പൂട്ടിക്കിടക്കുന്ന പഴഞ്ചന്‍ കെട്ടിടങ്ങള്‍.
വഴിയില്‍ കണ്ട പഴഞ്ചന്‍ ബംഗ്ലാവുകള്‍ 
അവ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത ഭൂമി ആണെന്ന് തോന്നി പോകും. ഒടുവില്‍ ലൂയിസ പോയിന്റ്‌ എത്തി. അതിമനോഹരമായ പ്രദേശം. നല്ലൊരു മഴയും ആസ്വദിച്ചു കുറച്ചു നേരം അവിടെ വിശ്രമിച്ചു. അങ്ങു ദൂരെ പ്രഭല്‍ഘട് കോട്ടയുടെ മനോഹരദൃശ്യവിസ്മയം. ഷാര്‍ലോട്ട് തടാകത്തില്‍ നിന്നും താഴേക്കു കുതിക്കുന്ന വെള്ളച്ചാട്ടം കാറ്റിന്‍റെ ശക്തിയില്‍ തിരിച്ചു ആകാശത്തേക്ക് ഒരു മഴയായി മാറുന്ന അപൂര്‍വ ദൃശ്യവും അവിടെ നിന്നും കാണാന്‍ കഴിഞ്ഞു. ആദ്യമായിട്ടായിരുന്നു ഞാന്‍ അത്തരത്തിലൊരു പ്രകൃതിപ്രതിഭാസം നേരിട്ട് കണ്ടത്. 
ലൂയിസ പോയന്റില്‍..
Freezed on air
വെള്ളച്ചാട്ടം കാറ്റില്‍ തിരിച്ചു ആകാശത്തേക്ക്... 

ലൂയിസ പോയിന്റില്‍ വച്ചെടുത്ത ടൈമര്‍ ഫോട്ടോ 
അടുത്ത ലക്ഷ്യം മലങ്ങ് പോയിന്റ്‌. കോടമഞ്ഞില്‍ മൂടിയ മനോഹരദൃശ്യാനുഭൂതി ആയിരുന്നു അവിടെ ഞങ്ങളെ വരവേറ്റത്.
മലങ്ങ പോയിന്റ്‌ 
അധികം ദൂരത്ത്‌ അല്ലാതെ കൊറോനേഷന്‍ പോയിന്റ്‌, റുസ്ടോംജെ പോയിന്റ്‌, ഷേണായ് പോയിന്റ്‌. വിദൂര ദൃശ്യാനുഭൂതി അല്ലാതെ വേറെ വലിയ വിശേഷണങ്ങള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത സ്ഥലങ്ങള്‍. ഇനി ലക്‌ഷ്യം സണ്സെറ്റ് പോയിന്റ്‌. 
       
പ്രകൃതിയുടെ വികൃതികള്‍
മഴക്കാലത്ത്‌ ഒഴികെ മനോഹരമായ സൂര്യാസ്തമയം ദൃശ്യമാകും ഇവിടുന്നു. എന്തായാലും കനത്ത കോടമഞ്ഞില്‍ ഞങ്ങള്‍ക്ക് ആ കാഴ്ച കാണാന്‍ കഴിഞ്ഞില്ല.
സണ്‍സെറ്റ് പോയിന്റ്‌ 
സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. മത്തുങ്ക പോയിന്റ്‌, മങ്കി പോയിന്റ്‌ ഹാര്‍ട്ട്‌ പോയിന്റ്‌, മേരി പോയിന്റ്‌, പനോരമ പോയിന്റ്‌ എന്നിവ കൂടി സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സമയപരിമിധി മൂലം ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു, ഇതില്‍ പനോരമ പോയിന്റ്‌ അതിമനോഹരം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പെബ് ട്രെക്കിംഗ് വഴി ഇവിടേക്കാണ് വന്നു ചേരുന്നത്. 
              മൂന്ന് മണി ആയപ്പോള്‍ തിരിച്ചു മാര്‍ക്കെറ്റില്‍ എത്തി. ഭക്ഷണം കഴിച്ചു ഹോട്ടല്‍ ചെക്കൌട്ട് ചെയ്തു തിരിച്ചു നടന്നു. നാലേകാലിന് നേരല്‍ എത്തി. 
                രണ്ടു ദിവസത്തെ മാഥേരാന്‍ യാത്രയില്‍ നടന്നുതീര്‍ത്തത് ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍.
റെയില്‍പ്പാത
 വാഹനങ്ങള്‍ കടന്നു ചെല്ലാത്ത ലോകത്തേക്കുള്ള യാത്ര ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു. അതും മുംബൈ മഹാനഗരത്തില്‍ നിന്നും വെറും തൊണ്ണൂറുകിലോമീറ്റര്‍ മാത്രം അകലെ.... കേരളത്തിലേതിനു സമാനമായ ഭൂപ്രകൃതി, മണ്‍സൂണ്‍ മഴയുടെയും കോടമഞ്ഞിന്റെയും സുഖം അനുഭവിച്ച രണ്ടു ദിനങ്ങള്‍... മാഥേരാന്‍ മലമുകളിലെ മഴഭംഗി ആസ്വദിക്കേണ്ടത് തന്നെ....!!!

For details visit http://www.matheran.net.in

Tuesday, July 07, 2015

പാലരുവിയായി ദൂദ്‌സാഗര്‍

   യാത്രകള്അത് വിനോദപ്രധമോ വിജ്ഞാനപ്രധമോ ആവട്ടെ, പുതുമകള്തേടി ആവണം. ആരും അറിഞ്ഞിട്ടില്ലാത്ത ലോകത്തേക്ക് യാത്ര ചെയ്യുന്നുവര്, എല്ലാവര്ക്കും പരിചിതമായ ഇടങ്ങളിലേക്ക്മാത്രം കുടുംബമായി ചെന്നെത്തുന്നവര്അങ്ങനെ ഒക്കെ പലതരക്കാരാണ് നാം. എങ്കിലും ചില സ്ഥലങ്ങള്ഏതു തരം യാത്രക്കാരനും ജീവിതത്തില്തീര്ച്ചയായും എത്തിച്ചേരേണ്ടതായി ഉള്ളവ ആവും. ഉദാഹരണത്തിന് കാശ്മീരിലെ ഗുല്മാര്ഗ് ഉദ്യാനം, മണാലി നിന്നും ലേയിലെക്ക് ഒരു റോഡ്സഞ്ചാരം, ആഗ്രയിലെ താജ്മഹല്, കല്ക്കത്തയിലെ ഹൗറപാലം, ഗോവന്ബീച്ചുകള്, കന്യാകുമാരിയിലെ സൂര്യോദയം, ഥാര്മരുഭൂമിയിലെ അസ്തമയം, റാന്ഓഫ്കച്ചിലെ ഉപ്പുമരുഭൂമി, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകള്, ആന്ടമാനിലെ ഏകാന്തദ്വീപുകള്..... അങ്ങനെ ആരെയും അദ്ഭുതപ്പെടുത്തുന്ന ഏതെല്ലാം സ്ഥലങ്ങള്നമ്മുടെ ഇന്ത്യയില്ഉണ്ട്... എന്നാല്ഇതൊന്നും അല്ലാതെ അധികം ആരും അറിയപ്പെടാത്ത ചില അദ്ഭുതങ്ങളും ഉണ്ടാവും നമുക്ക് അധികം ദൂരത്തല്ലാതെ. ജീവിതത്തില്തീര്ച്ചയായും അനുഭവിച്ചറിയേണ്ട അത്തരം ഒരു യാത്രയാണ് എനിക്കിന്ന് പറയാനുള്ളത്.
    മണ്സൂണ്തെക്കേഇന്ത്യയ്ക്ക്ഒരനുഗ്രഹവര്ഷം ആണ്. പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഉള്ള നമ്മള്മലയാളികള്ക്ക്‌.  ഒരൊറ്റ കാരണം കൊണ്ടാവണം കേരളത്തിന്ഇത്ര നല്ല കാലാവസ്ഥയും 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന വിളിപ്പേരും വന്നത്. മണ്സൂണ്കാലത്ത് പശ്ചിമഘട്ടത്തില്അനേകം വലിയ വെള്ളച്ചാട്ടങ്ങള്രൂപപ്പെടാറുണ്ട്. എന്നാല്മലയിടുക്കില്നിന്നും ഒരു പുഴ ഒഴുകി വീഴുന്നത് കണ്ടാലോ. അതും ആയിരം അടി ഉയരത്തില്നിന്നും... വിശ്വസിക്കാന്പ്രയാസമാണോ. എന്നാല്അങ്ങനെ ഒന്നുണ്ട്. നമ്മുടെ കേരളത്തില്അല്ല എന്ന് മാത്രം. ഒരല്പം സഞ്ചരിക്കേണ്ടി വരും ഗോവ വരെ. ഇപ്പോള്പലര്ക്കും മനസ്സിലായി കാണും ഞാന്ഏതിനെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയതെന്ന്. അതെ പാലരുവി എന്ന് വിളിപ്പേരുള്ള ദൂദ്സാഗര്വെള്ളച്ചാട്ടം.

   ഇവിടേക്ക്ഒരു മണ്സൂണ്ട്രെക്കിംഗ് നടത്തണമെന്ന ആഗ്രഹം വര്ഷങ്ങള്മുന്പേ മനസ്സില്രൂപപ്പെട്ടതാണ്. എന്നാല്അതങ്ങു വളര്ന്നു പന്തലിച്ചു ശരീരത്തിന് നിര്ദ്ദേശം നല്കിയത് കഴിഞ്ഞ മണ്സൂണ്കാലത്ത് മാത്രമാണ്. ഒരു ട്രെക്കിംഗ് ആവുമ്പോള്ഒറ്റയ്ക്ക് പോവുക എന്നത് പ്രായോഗികമല്ല. ആരാവണം കൂടെ എന്നാലോചിച്ചു അധികം വിഷമിക്കേണ്ടി വന്നില്ല. ആദ്യത്തെ ഫോണ്വിളിയില്തന്നെ കാര്യം ഒത്തു. വിലമതിക്കാനാവാത്ത ഹൃദയബന്ധം ഉള്ള എന്റെ പ്രിയ ചങ്ങാതി രാഹുല്അക്കോട്ടില്ലം. ആഗസ്റ്റ്മാസത്തെ കാലാവസ്ഥ പ്രവചനം കൂടെ ഇന്റര്നെറ്റില്പരിശോധിച്ചു മഴ ഉണ്ടാകും എന്ന് നോക്കി ഒരു തീയ്യതി ഉറപ്പിച്ചു. ഇനി യാത്ര പ്ലാന്ചെയ്യണം. ഞാന്പൂനെ നിന്നും ഗോവ എക്സ്പ്രസ്സില്ഒരു ടിക്കറ്റ്എടുത്തു. പൂനെ നിന്നും ദൂദ്സാഗര്വഴി കടന്നു പോകുന്ന ഒരേഒരു ദിവസട്രെയിന്അത് മാത്രമാണ്. ബെങ്കലുരു നിന്നും വരുന്ന ഒരു ലിങ്ക് എക്സ്പ്രസ്സ് ലോണ്ട ജങ്ക്ഷനില്വച്ച് ഒന്നായി മാറും. അതില്രാഹുലും റിസര്വേഷന്തരപ്പെടുത്തി. ഇനി ഞങ്ങളുടെ മുന്നില്രണ്ടു വഴി ഉണ്ട്. ആദ്യം എത്തുന്ന കാസ്റ്റില്റോക്ക് സ്റ്റേഷനില്ഇറങ്ങി പതിമൂന്നു കിലോമീറ്റര്ട്രെക്കിംഗ്, അല്ലെങ്കില്കുലേം ജങ്ഷനില്ഇറങ്ങി ഏകദേശം ഇത്രത്തോളം ദൂരം തന്നെ തിരിച്ചു നടക്കുക. അന്വേഷിച്ചപ്പോള്അറിഞ്ഞു കുലേം ജങ്ക്ഷനില്നിന്നുള്ള യാത്ര മദ്ധ്യേ മാത്രമേ വെള്ളച്ചാട്ടത്തിന്റെ വിദൂര മനോഹര ദൃശ്യം ക്യാമറയില്പകര്ത്താന്കഴിയൂ എന്ന്. എന്നാല്കാസ്റ്റില്റോക്കില്നിന്നും പോകുന്ന വഴി കുറെ അധികം നീളത്തില്തുരംഗം ഉണ്ട്. വനഭംഗി ആസ്വദിക്കാനും വഴിയാണ് ഉത്തമം. എന്തായാലും ഞങ്ങള്ആദ്യവഴി സ്വീകരിക്കാന്തീരുമാനിച്ചു.
        ഞങ്ങള്കുലേമില്ഇറങ്ങി. നേരം പുലര്ന്നു വരുന്നതെ ഉള്ളൂ.. തീരെ ഒഴിഞ്ഞ ഒരു റെയില്വേ സ്റ്റേഷന്‍.



മനുഷ്യന്മാരെക്കാള്കൂടുതല്കുരങ്ങന്മാരാണ് പ്ലാറ്റ്ഫോമില്ഇരിക്കുന്നത്. തീര്ത്തും ഒരു വനമേഘല തന്നെ. ഗോവയുടെ ഇത്തരം ഒരു പ്രദേശത്ത് ഞാന്ആദ്യമായിട്ടായിരുന്നു എത്തിച്ചേരുന്നത്. ചെറിയ ചാറ്റല്മഴ ഉണ്ട്.
റെയില്വേസ്റ്റേഷന്പരിസരത്ത് കണ്ട ഒരു ചായക്കടയില്നിന്നും പ്രഭാതഭക്ഷണം കഴിച്ചു, കുറച്ചു പാക്കും ചെയ്തു. അന്വേഷിച്ചപ്പോള്അറിഞ്ഞു എട്ടുമണിക്ക് ഒരു വണ്ടി ദൂദ്സാഗര്വഴി കടന്നു പോകും എന്ന്. എന്നാല്അതില്കയറിപ്പറ്റണോ അതോ നടക്കണോ എന്ന് സംശയിച്ചിരിക്കുമ്പോള്കുറെ പയ്യന്മാര്വട്ടംകൂടി. റെയില്വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു അവര്നമ്മളെ ദൂദ്സാഗര്വരെ എത്തിക്കും എന്ന്. അതെന്തായാലും വേണ്ടെന്നു തീരുമാനിച്ചു. ഇനി നടക്കാമെന്ന് തീരുമാനിച്ചാല്മൊത്തം മുപ്പതുകിലോമീറ്ററിന് മേലെ ആവും ദൂരം. എനിക്ക് വൈകീട്ട് തിരിച്ചുപോകേണ്ടാതായും ഉണ്ട്. ട്രെയിനില്കയറുക തന്നെ അഭികാമ്യം, തിരിച്ചു നടന്നു സമയമെടുത്ത്വരാമല്ലോ.
ട്രെയിനില്കയറി. ഞങ്ങളെപ്പോലെ കുറെ അധികം പേരുണ്ടായിരുന്നു ദൂദ്സാഗര്വരെ പോകാന്‍. വഴി മനോഹരം തന്നെ. കാനനഭൂവില്ഇടക്ക് ചില തുരങ്കങ്ങള്‍.


വഴിയില്പുഴ കടന്നു പോകുന്നുണ്ടായിരുന്നു. 'ദൂദ്സാഗര്' സ്റ്റേഷനില്ഒരു ട്രെയിനിനും സ്റ്റോപ്പ്ഇല്ല. എന്നാല്കയറ്റം ഇറങ്ങി വരുന്നതിനാല്ഇവിടെ ബ്രേക്ക്ചെക്കിനായി എല്ലാ വണ്ടികളും കുറച്ചു നിമിഷം നിര്ത്തിയിടും. ഒരര്ത്ഥത്തില്അത് ദൂദ്സാഗറില്സഞ്ചാരികളെ എത്തിക്കാനുള്ള ലോക്കോപൈലറ്റിന്റെ തന്ത്രം തന്നെ എന്ന് തോന്നും. ഞങ്ങള്സ്റ്റേഷനില്ഇറങ്ങി.
മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. കുറച്ചുമീറ്റര്നടന്നു വേണം വെള്ളച്ചാട്ടത്തില്എത്താന്‍. പുലര്ച്ചെ ഞങ്ങള്കടന്നു പോയ അതെ റൂട്ട് തന്നെ. ഇരുട്ടില്പതിയിരുന്നു ഇടിമുഴക്കത്തോടെ അഗാതതയിലേക്ക് പതിക്കുന്ന ജലപ്രവാഹത്തിന്റെ അവിസ്മരണീയത ഇതിനു മുന്പും ഞാന്പാതിമയക്കത്തില്കേട്ടറിഞ്ഞിട്ടുണ്ട്. കാണാന്കഴിഞ്ഞില്ലെന്നു മാത്രം. എന്തായാലും സ്വപ്നം സഫലമായിരിക്കുന്നു.. ഇതാ ദൂധസാഗര്എന്റെ മുന്നില്‍..



ട്രെയിന്കടന്നു പോകുന്ന പാലം വെള്ളച്ചാട്ടത്തിന്റെ ഉയരം തട്ടിച്ചു നോക്കിയാല് ഏകദേശം പാതിയിലായി വരും. ജൂണ്മുതല്കുറച്ചു മാസത്തേക്ക്ഇവിടെ നിര്ത്താതെ മഴപെയ്യും. മനസ്സിലായില്ലേ, കൂറ്റന്ജലപ്രവാഹം ഒരു വലിയ പ്രദേശത്ത് മഴ സൃഷ്ടിക്കും എന്ന്‌. ചെറിയ ഒരു വാച്ച്ടവര്ഒഴികെ ഒന്നും അവിടെ കണ്ടില്ല. കുറച്ചു സമയം ഭീകരമായ ജലപ്രവാഹത്തെ നോക്കിക്കണ്ടു. ജീവിതയാത്രയില്മറ്റെവിടെയും ഒന്നിച്ചനുഭിക്കാന്കഴിയാത്ത വികാരസമ്മേളന സമ്മാനിത നിമിഷം.. ഭീതിയും ആഘോഷവും പ്രകൃതിസ്നേഹവും ഒന്നിച്ചു ചേര്ന്നാല്അതും നിര്ത്താതെ പെയ്യുന്ന മഴയില്‍.. വാനരന്മാര്തങ്ങളുടെ അതീനതയില്ഉള്ള സ്ഥലം എന്ന അഹങ്കാരത്തോടെ സ്വച്ഛന്തവിഹാരം നടത്തുന്നു.

ഒരു നിത്യഹരിത വനത്തിന്റെ എല്ലാ മനോഹാരിതയും ആവാഹിച്ച ഭൂമിയെ കീറിമുറിച്ചു ബ്രിട്ടീഷ്നിര്മ്മിത റെയില്പ്പാത. ഗോവയെ ബാംഗളൂരും ബോംബയും ആയി ബന്ധിപ്പിക്കാന്നിര്മ്മിച്ച ആംഗലേയ എഞ്ചിനീയറിംഗ് വൈഭവം പ്രശംസനീയം തന്നെ. അതങ്ങു നീണ്ടു പോകുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു ഞങ്ങള്കുലേം ജങ്ക്ഷന്ലക്ഷ്യമാക്കി നടന്നു തുടങ്ങി. വെള്ളച്ചാട്ടത്തില്നിന്നും കുറച്ചു മാറി ഒരു ചെറിയ തട്ടുകട. ഒരു ചായ കുടിക്കാന്അവിടെ ഞങ്ങള്കേറി.
ഞങ്ങള്പരസ്പരം സംസാരിക്കുന്നത് കേട്ടിട്ടാവണം 'ഞാന്തൃശൂര്കാരന്ആണെന്ന്' അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ചന്ദ്രനില്പോയാലും മലയാളി ചായക്കട നടത്തും എന്ന് പറയണത് എത്ര സത്യം. അല്ലെങ്കില് ഒറ്റപ്പെട്ട വനമേഖലയില്ആരേലും വന്നു കച്ചവടം ചെയ്യുമോ എന്ന് എന്റെ മനസ്സ് സ്വയം പറഞ്ഞു. അദ്ദേഹം ദശകങ്ങളായി അവിടെ അടുത്തു കുടുംബമായി താമസമാണ് പോലും.

ചായ കുടിച്ചു നടത്തം തുടര്ന്നു.

ആദ്യതുരംഗം... വശങ്ങളിലൂടെ പെയ്തിറങ്ങുന്ന മഴ അതിനൊരു അനിര്വചനീയ സൗന്ദര്യം ആവാഹിച്ചു നല്കിയിരിക്കുന്നു. റെയില്പ്പാളം ചേര്ന്നുള്ള നടത്തം ഒരല്പം പ്രയാസമേറിയതാണ്. കരിങ്കല്കൊണ്ടുള്ള പാത അല്ലെ. മാത്രമല്ല ഓരോ നിമിഷവും ശ്രദ്ധിച്ചു വേണം നടക്കാന്‍. അബദ്ധവശാല്വല്ല ട്രെയിനും വന്നാലോ. എന്നാല്യാത്രാവണ്ടികള് റൂട്ടില്നന്നേ കുറവാണ് പോലും. ഇടക്ക് കുറെ എന്ജിന്മാത്രം കടന്നുപോയി. ദൂധസാഗര്പരിസരത്ത് ഞങ്ങള്കണ്ട സഞ്ചാരികള്ഒക്കെ അതില്പലിടത്തും തൂങ്ങിപ്പിടിച്ചു ഇരിക്കുന്നത് കണ്ടു.



വഴിയില്കുറെ തുരങ്കങ്ങള്ഉണ്ടായിരുന്നു. മാത്രമല്ല കാനനഭംഗി ഏതു ഫോട്ടോഗ്രാഫരെയും  അഭിരമിപ്പിക്കാന്പോന്നതായിരുന്നു. അങ്ങ് ദൂരെ ദൂദ്സാഗര്ദൃശ്യമായി തുടങ്ങി. ഞങ്ങള്വളരെ ദൂരം നടന്നു കാണും. ദൂരെ നിന്നും നോക്കിയാല്ഒരു പാല്പ്രവാഹം പോലെ തോന്നും മുന്നൂറുമീറ്റര്ഉയരത്തില്നിന്നുള്ള കൂറ്റന്ജലവര്ഷം.




അതാവാം ദൂദ്സാഗര്എന്ന പേര് ലഭിക്കാന്കാരണം. കൂറ്റന്ജലവര്ഷം അന്തരീക്ഷത്തില്നിക്ഷേപിക്കുന്ന ജലകണങ്ങള്ദൂരത്തു നിന്നും നോക്കിയാല്സ്ട്രാട്ടസ്മേഘപാളികള്പോലെ തോന്നും. കുലേം യാത്ര തിരഞ്ഞെടുക്കാന്കാരണം തന്നെ മനോഹരസൗന്ദര്യം ക്യാമറയില്ആക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. അതിനു മാറ്റുകൂട്ടാനെന്നവണ്ണം ഒരു ട്രെയിന്വെള്ളച്ചാട്ടത്തെ കീറി കുറിച്ച് കടന്നു വരുന്നു. ലോകത്ത് അധികം ഇടത്തൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല ഇത്തരം മനോഹരദൃശ്യസമ്മിതി.
എന്തായാലും യാത്രയുടെ ഉദ്ദേശം സഫലമായ സംതൃപ്തിയോടെ ഞങ്ങള്നടത്തം തുടര്ന്നു. കേരളത്തിലെ വനമേഖലയോട് സമാനമായ സസ്യലതാതികള്‍. ഉത്തരകേരളത്തിലേതിനും കര്ണ്ണാടകയിലെ പശ്ചിമതീരത്തിനോടും സമാനമായ ഭൂവിന്യാസം. അതെ കൊങ്കണ്തീരത്തെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളോട് അകറ്റിനിര്ത്തുന്നത് മലയിടുക്കുകള്തന്നെ ആണല്ലോ.



മഴക്കാലത്തു ഒഴികെ ദൂദ്സാഗരിലേക്ക് റോഡ്വഴി എത്താം. എന്നാല്ജീപ്പ് പോലുള്ള 4X4 വാഹനങ്ങള്അല്ലെങ്കില് SUVകള്  മാത്രമേ യാത്രക്ക് അഭികാമ്യം ആകൂ. അത്തരം റോഡ്ഇടക്ക് ദൃശ്യമാകുന്നുണ്ടായിരുന്നു. ഒടുവില്നേരം ഇരുട്ടിത്തുടങ്ങിയപ്പോള്ഞങ്ങള്കുലെം സ്റ്റേഷനില്എത്തി. അവിടെ നിന്നും ഗോവയ്ക്കും പിന്നെ നാട്ടിലേക്കും.
മുംബൈ, പൂനെ ഭാഗത്ത്നിന്നും നാട്ടിലേക്ക്ഓണം ആഘോഷിക്കാന്വരുന്നവര്ക്കും ഗോവ കാണാന്ഓണം അവധിക്കു നാട്ടില്നിന്നും വരുന്നവര്ക്കും അധികം മെനക്കേട് ഇല്ലാതെ നടത്താവുന്ന ഒരു ചെറിയ മണ്സൂണ്ട്രെക്കിംഗ് ആയി ദൂദ്സാഗറിനെ കാണാം. വെറും ട്രെക്കിംഗ് അല്ല, ഇന്ത്യയിലെ ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്ഒന്നിനെ അതിന്റെ എല്ലാ ഭംഗിയോടെയും അടുത്താസ്വദിക്കാന്ലഭിക്കുന്ന സുവര്ണ്ണ അവസരം.

യാത്രയെ പറ്റി കൂടുതല്അറിയാന്എന്നെ ബന്ധപ്പെടാം.

FACEBOOK : ajeshkottur