എന്നെ പറ്റി

Wednesday, December 29, 2010

ഒരു വ്യത്യസ്തമായ ഗോവന്‍ യാത്രാനുഭവം

              യാത്രകള്‍ എനിക്കെന്നും ഹരം പകരുന്ന അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഈ ചെറിയ ജീവിത കാലയളവിനുള്ളില്‍ തന്നെ മറക്കാനാവാത്ത നൂറുകണക്കിന് യാത്രാനുഭവങ്ങള്‍ എനിക്ക് അവകാശപ്പെടാന്‍ അവസരമുണ്ടായതും സന്ചാരങ്ങലോടുള്ള അടങ്ങാത്ത ഈ അഭിനിവേശം കൊണ്ട് മാത്രമാണ്.

               ഇതൊരു ചെറിയ യാത്രയാന്നു . ഒട്ടും പ്രീ പ്ലാനെട് അല്ലാതെ നടത്തിയ ഒരു ഗോവന്‍ ക്രിസ്തുമസ് ട്രിപ്പ്‌. ഡിസംബറിലെ കുളിരണിഞ്ഞ സായം കാലത്ത് പൂനെയില്‍ നിന്നും ഞങ്ങള്‍ ഒന്‍പതു പേര്‍ യാത്ര പുറപ്പെട്ടു. ഒരു ടൊയോട ക്വാളിസില്‍ തുടങ്ങിയ യാത്ര. ആര്‍ത്തു വിളിച്ചും, ഉല്ലസിച്ചും ഞങ്ങള്‍ ഏതാണ്ട് മുന്നൂറു കിലോമീറ്റര്‍ സഞ്ചരിച്ചു കാണും. വണ്ടിയുടെ ലീഫ് സ്പ്രിംഗ് പോട്ടിപോകയായിരുന്നു. ആഘോഷം നിറഞ്ഞ മണിക്കൂറുകള്‍ക്കു വിരാമം. സമയം രാത്രി രണ്ടുമണി. നാഷണല്‍ ഹൈവേയുടെ ഓരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായി ഞങ്ങള്‍. വാഹനം ശരിയാകണമെങ്കില്‍ നേരം പുലര്‍ന്നു ടെക്നിഷ്യനെ കൊണ്ട് വന്നു രണ്ടു മണിക്കൂറെങ്കിലും വേണം. ഇത്രയും നേരം കാത്തിരുന്നാല്‍ പരിമിതമായ സമയം മാത്രമുള്ള ഞങ്ങളുടെ യാത്ര അവതാലത്തിലാകുമെന്നതിനാല്‍ വാഹനം ഉപേക്ഷിച്ചു മറ്റു യാത്രോപാധി തെറെണ്ടാതായി വന്നു.

             അതുവഴി കടന്നു പോയ ട്രെകുകള്‍ക്കും ട്രയിലരുകല്ക്കുമെല്ലാമ് ഞങ്ങള്‍ കൈ നീട്ടി. ഒടുവില്‍ മുംബൈ - പെരിന്തല്‍മണ്ണ റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ഒരു മലയാളി ട്രെക്ക് ഡ്രൈവര്‍ ഞങ്ങളെ സഹായിക്കാന്‍ സന്നദ്ധനായി . അടുത്ത ടൌണ്‍ വരെ ഞങ്ങള്‍ക്ക് ലിഫ്റ്റ്‌ തരണമെന്ന അഭ്യര്‍ത്ഥന അദ്ദേഹം നിരസിച്ചില്ല . മുന്‍പെപ്പോഴോ, ജയറാം അഭിനയിച്ച ഒരു സിനിമയില്‍ കണ്ട രംഗമാണ് എനിക്ക് ഓര്‍മ വന്നത്. പുറത്ത് വല്ല ടൌണും കാണുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്‌ ഞാനിരുന്നു. നിപ്പോണ്‍ എന്നാ സ്ഥലത്തിനടുത്തു കൂടെ കടന്നു പോയെങ്കിലും ഞങ്ങള്‍ അവിടെ ഇറങ്ങിയില്ല. മണിക്കൂറുകള്‍ കടന്നു പോയി. അടുത്തെവിടെയും ടൗന്‍ കാണാന്‍ കഴിഞ്ഞില്ല. ചീറിപ്പായുന്ന വാഹനങ്ങള്‍ നിറഞ്ഞ എക്സ്പ്രസ്സ്‌ ഹൈവേയും, ചുരങ്ങളും മറ്റും ഞങ്ങളുടെ യാത്രക്ക് ഓരോ പ്രത്യേക മനോഹാരിത സമ്മാനിച്ചു. ക്ഷീണം കൊണ്ട് മറ്റുള്ളവരെല്ലാം ഉറങ്ങിയിരിക്കുന്നു. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ പിന്നെയും കഴിഞ്ഞു. ഉദയ സൂര്യന്റെ പ്രഭ കിരണങ്ങള്‍ ഞങ്ങളെ ആലിംഗനം ചെയ്തു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ബെല്‍ഗാം നഗരത്തിനടുത് എത്തിച്ചേര്‍ന്നു എന്ന് ട്രാഫിക് ബോര്‍ഡ് വഴി മനസ്സിലായി. മൂന്നു നാല് വര്ഷം മുന്‍പ് മറ്റൊരു യാത്രയുടെ ഭാഗമായി ഒരിക്കല്‍ ബെല്‍ഗാം റെയില്‍വേ സ്റ്റേഷനില്‍ പോയ കാര്യം ഓര്‍മ വന്നു. അതു കൊണ്ട് തന്നെ ധൈര്യപൂര്‍വ്വം അവിടെ ഇറങ്ങാമെന്നും അവിടെ നിന്നും ഗോവയിലേക്ക് ട്രെയിന്‍ കിട്ടുമെന്നും മനസ്സ് പറഞ്ഞു. ബെല്‍ഗാമില്‍ ട്രക്കിറങ്ങി അഞ്ചു കിലോമീറെര്‍ നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തി.എന്നാല്‍ അവിടെയും നിരാശയായിരുന്നു ഫലം. രണ്ടു ട്രെയിനുകളെ ആ റൂട്ടിലുള്ളൂ... അടുത്ത ട്രെയിന്‍ വൈകിട്ട് മാത്രമേ ഉള്ളൂ. ഒടുവില്‍ ഒരു ടാക്സിയില്‍ ഞങ്ങള്‍ ബസ് സ്ടാന്റിലെക്ക് തിരിച്ചു. ബസ് സ്ടാണ്ടില്‍ നിന്നും NWKRTC യുടെ ബസ് പനാജി യിലേക്ക് പോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ അതില്‍ പോകാന്‍ തീരുമാനിച്ചു. 

                   ഒരു പഴഞ്ചന്‍ ബസ്. ഒരു വൃദ്ദനായിരുന്നു ഡ്രൈവര്‍. ...... തീര്‍ച്ചയായും ഇത് എനിക്കൊരു പുതിയ അനുഭവമല്ല. കാരണം, ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഗ്രാമങ്ങളില്‍ ഞാന്‍ ഇത്തരം ബസുകളില്‍ ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ എന്നെ ഒരുപാട് അദ്ഭുതപ്പെടുത്തിയ മനിക്കൂരുകലാണ് പിന്നെ വന്നു ചേര്‍ന്നത്. എന്പതു കിലോമീറ്ററോളം മലകള്‍ക്കിടയില്‍ , വനത്തില്‍ , കട്ട് റോഡില്‍ യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറയേണ്ടതില്ലല്ലോ .... വഴി തീര്‍ത്തും ധുര്‍ഘടമായിരുന്നു. വിജനമായ മലയിടുക്കുകള്‍, മനുഷ്യ സ്പര്‍ശം ഏറ്റിട്ടു പോലുമില്ലെന്ന് തോന്നിപ്പിക്കുന്ന ഘോര വനങ്ങള്‍. ആകാംഷ നിറഞ്ഞ മണിക്കൂറുകള്‍..... യാത്രികരില്‍ ഞങ്ങളോഴികെ മറ്റെല്ലാവരും കന്നഡയും കൊങ്ങിണിയും സംസാരിക്കുന്ന തനി ഗ്രാമീനരായിരുന്നു. ............ യാത്ര തുടരുകയാണ്. .....................

                              വിശപ്പും ദാഹം യാത്ര ക്ഷീണവും ഞങ്ങളെ തളര്ത്തിയിരിക്കുന്നു. ഒടുവില്‍ നൂറ്റിഎഴുപത് കിലോമീറ്റര്‍ യാത്ര ചെയ്ത് ഞങ്ങള്‍ പനജിയിലെത്തി. മുന്‍പ് പരിചയമുണ്ടായിരുന്ന ഒരു എജന്റ്റ് വഴി ഞങ്ങള്‍ ഹോട്ടല്‍ റൂം ശരിയാക്കി. ക്രിസ്തുമസ് ആയതിനാല്‍ റൂമിനും മറ്റും മൂന്നിരട്ടി വാടക ഈടാക്കുന്നുണ്ടായിരുന്നു. മിനാമാര്‍ ബീച്ചിലെ മനോഹരമായ സായാഹ്നവും , ക്രൂഇസ് ബോട്ടിലെ ക്രിസ്തുമസ് പാര്‍ട്ടിയും വളരെ സന്തോഷം തരുന്ന അനുഭവങ്ങളായിരുന്നു. പിറ്റേന്ന് ഉച്ച വരെ നോര്‍ത്ത് ഗോവയിലെ ചര്‍ച്ചുകളും ബീച്ചുകളും കണ്ടു ഞങ്ങള്‍ MRTC യുടെ ബസില്‍ പൂനെയിലേക്ക് തിരിച്ചു. 

                            അപ്രതീക്ഷമായ ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച ആ യാത്ര അങ്ങനെ പര്യവസാനിച്ചു. ഞങ്ങളുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വച്ച് കൊണ്ട്...................!!!!

No comments:

Post a Comment